സ്വന്തം ലേഖകന്‍ തിരുവനന്തപുരം : പ്രതിപക്ഷത്തിന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും എ ഐ കാമറയുടെ കാര്യത്തില്‍ അഴിമതി നടന്നിട്ടെല്ലെന്നും സിപിഎം ...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : പ്രതിപക്ഷത്തിന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും എ ഐ കാമറയുടെ കാര്യത്തില്‍ അഴിമതി നടന്നിട്ടെല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.
ഇങ്ങനെയൊരു സംവിധാനം ഇന്ത്യയില്‍ ആദ്യമായി കൊണ്ടുവന്നത് കേരളമാണ്. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഒരു പൈസയും ഇതുവരെ പദ്ധതിക്കായി ചെലവാക്കിയിട്ടില്ല. അപ്പോള്‍ എങ്ങനെ അഴിമതി നടക്കുമെന്നും ഗോവിന്ദന്‍ ചോദിക്കുന്നു.
ആരോപണം ഉന്നയിക്കുന്നതില്‍ പ്രതിപക്ഷം സമവായത്തിലെത്തണം. വ്യത്യസ്ത വിവരങ്ങളാണ് നിത്യവും പ്രതിപക്ഷം പറയുന്നത്. 100 കോടി രൂപയുടെ അഴിമതിയെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറയുന്നത്. എന്നാല്‍, രമേശ് ചെന്നിത്തല പറയുന്നത് 132 കോടിയുടെ അഴിമതിയെന്നാനെന്നും. ഇക്കാര്യത്തില്‍ പതിപക്ഷം യോജിപ്പിലെത്തട്ടെ.
എഐ കാമറയെ വിവാദത്തിലാക്കുന്നവര്‍ പദ്ധതിയുടെ ഒന്നാം ഭാഗം മാത്രമാണ് നോക്കുന്നത്. കണ്‍ട്രോള്‍ റൂമുകളും അഞ്ചു കൊല്ലത്തെ മെയിന്റനസും ചേര്‍ത്താണ് രണ്ടാം ഭാഗം. അതു കൂടി വായിച്ചാല്‍ പ്രതിപക്ഷ നേതാക്കള്‍ക്ക് അഴിമതി ആരോപിക്കാനാവില്ലെന്നാണ് ഗോവിന്ദന്റെ വാദം.
കാമറ വച്ച ആദ്യ ദിവസത്തെ നിയമലംഘനം 4.5 ലക്ഷം ആയിരുന്നു. അത് ഒന്നരലക്ഷമായി ചുരുങ്ങി. കാമറ നിലവില്‍ വന്നതിന് ശേഷം പൊതുജനം നിയമലംഘനം കുറയ്ക്കുന്നു. ബൈക്കില്‍ കുട്ടിയെ കൂടി മൂന്നാമതായി കൊണ്ടുപോകുന്ന കാര്യം കേന്ദ്രവുമായി ആലോചിച്ചു പരിഹരിക്കണമെന്നാണ് നിലപാട്.
232.25 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി നല്‍കിയത്. കാമറ സ്ഥാപിക്കാന്‍ 142 കോടി രൂപ. അഞ്ചു വര്‍ഷത്തെ പരിപാലനത്തിന് ചെലവ് 56.24 കോടി. ജി എസ് ടി 35.76 കോടി രൂപ. അഞ്ചുകൊല്ലം പൂര്‍ത്തിയാകുമ്പോളുള്ള കണക്കാണിത്. ഇതു വച്ചാണ് പ്രതിപക്ഷം ആളുകളെ പറഞ്ഞു പറ്റിക്കുന്നത.
ഈ അഴിമതിയില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന ആരോപണം ശുദ്ധ അസംബന്ധമാണ്. സ്വര്‍ണക്കടത്ത് ആരോപണങ്ങള്‍ ഉന്നയിച്ചതു പോലെയാണ് ഇതെന്നും ഗോവിന്ദന്‍ പറഞ്ഞു.
COMMENTS