Minister Antony Raju about AI camera fine
തിരുവനന്തപുരം: എ.ഐ കാമറ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് ജൂണ്‍ മുതല്‍ പിഴ ഈടാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ജൂണ്‍ അഞ്ചു മുതലാണ് പിഴ ഈടാക്കുക. അതേസമയം കുട്ടികളെക്കൂടി രണ്ടുപേരോടൊപ്പം സ്‌കൂട്ടറില്‍ കൊണ്ടുപോകുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം വരുന്നതുവരെ ഇളവുണ്ടാകുമെന്നും മന്ത്രി ആവര്‍ത്തിച്ചു.
വിഷയത്തില്‍ മോട്ടോര്‍വാഹന ഭേദഗതി ആവശ്യമുന്നയിച്ച് കേന്ദ്രസര്‍ക്കാരിന് കത്തയച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം ജൂണ്‍ ഏഴു മുതല്‍ സ്വകാര്യ ബസ് ഉടമകള്‍ ആഹ്വാനം ചെയ്തിരിക്കുന്ന പണിമുടക്കിനെ അംഗീകരിക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് മിനിമം അഞ്ചു രൂപയാക്കുക, പ്രായപരിധി നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സ്വകാര്യ ബസ് ഉടമകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതുസംബന്ധിച്ച് അവര്‍ ഗതാഗതമന്ത്രിക്ക് നോട്ടീസ് നല്‍കി.
COMMENTS