Jammu Kashmir encounter
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ജമ്മുവിലെ രജൗറിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിനിടെ ഭീകരര്‍ സ്‌ഫോടനം നടത്തുകയായിരുന്നു. സ്‌ഫോടനത്തില്‍ രണ്ട് സൈനികര്‍ക്ക് ജീവന്‍ നഷ്ടമാകുകയും 4 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പരിക്കേറ്റവരെ ഉദ്ദംപൂരിലുള്ള ആശുപത്രിയില്‍ എത്തിച്ചു. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. ഏറ്റുമുട്ടലില്‍ ഭീകരരും കൊല്ലപ്പെട്ടതായി സൂചനയുണ്ട്. രജൗറിലെ കണ്ഠി വനത്തില്‍ കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പുള്ളതായി റിപ്പോര്‍ട്ടുണ്ട്. അവരെ പിടികൂടാനുള്ള ശ്രമമാണ് സൈന്യം നടത്തുന്നത്.
Keywords: Jammu Kasmir, Encounter, Army, Soldiers
COMMENTS