In the Kattakkada Christian College impersonation case, the police have registered a case against college principal GJ Shaiju as the first accused
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ആള്‍മാറാട്ട കേസില്‍ കോളജ് പ്രിന്‍സിപ്പല്‍ ജി ജെ ഷൈജുവിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു.
ആ്ള്‍മാറാട്ടം നടത്തിയ എസ്എഫ്ഐ നേതാവ് വിശാഖാണ് രണ്ടാം പ്രതി. വ്യാജ രേഖ ചമയ്ക്കല്‍, വഞ്ചന, ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.
സര്‍വകലാശാലാ രജിസ്ട്രാറുടെ പരാതിയിലാണ പൊലീസ് കേസെടുത്തിരിക്കുന്നത്.
സിപിഎമ്മിനും എസ് എഫ് ഐക്കും ഒരുപോലെ മാനക്കേടുണ്ടാക്കിയ സംഭവമാണ് ഇപ്പോള്‍ കേസിലേക്കു നീണ്ടതും പ്രിന്‍സിപ്പലിന്റെ കസേര തെറിപ്പിച്ചതും.
ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ ജി.ജെ ഷൈജുവിനെതിരെ നടപടിയെടുക്കാനും പൊലീസില്‍ പരാതി നല്‍കാനും തീരുമാനമായിരുന്നു. തുടര്‍ന്നാണ് രജിസ്ട്രാര്‍ പൊലീസിനു പരാതി നല്കിയത്.
ജി.ജെ ഷൈജുവിനെ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നു നേരത്തേ പുറത്താക്കിയിരുന്നു.
സിപിഎം എംഎല്‍എ ഐ ബി സതീഷ് സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം ജില്ലാ കമ്മിറ്റിക്കും മറ്റൊരു സിപിഎം എം എല്‍ എ ആയ ജി സ്റ്റീഫന്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കത്ത് നല്‍കിയിട്ടുണ്ട്.
ആള്‍മാറാട്ട വിവാദത്തില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്ന് അരോപണം ഉയര്‍ന്നിരുന്നു. ഉന്നത നേതാക്കള്‍ അറിയാതെ തിരഞ്ഞെടുപ്പില്‍ ആള്‍മാറാട്ടം നടക്കില്ലെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലും വിമര്‍ശനമുയര്‍ന്നു. ഇതോടെയാണ് എം എല്‍ എമാര്‍ അന്വേഷണം ആവശ്യപ്പെട്ടു രംഗത്തു വന്നത്.
യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട അനഘയ്ക്കു പകരം വിദ്യാര്‍ഥി നേതാവായ എ. വിശാഖിനെ ഉള്‍പ്പെടുത്തുകയായിരുന്്‌നു. ഈ വിവരം മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നതാണ് സിപിഎമ്മിനെയും വിദ്യാര്‍ത്ഥി സംഘടനയേയും പ്രതിക്കൂട്ടിലാക്കിയത്.
തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്തയാളെ സര്‍വകലാശാലാ പ്രതിനിധിയായി അയച്ചതില്‍ കേരള സര്‍വകലാശാല പ്രിന്‍സിപ്പലിനോട് വിശദീകരണം തേടിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രിന്‍സിപ്പലിനെ പുറത്താക്കിയത്. പ്രിന്‍സിപ്പലിനു വിശാഖില്‍ നിന്നു അനധികൃത സഹായങ്ങള്‍ കിട്ടിയിരുന്നതായും ആരോപണമുയര്‍ന്നിരുന്നു.
സംഭവത്തില്‍ സിപിഎം പാര്‍ട്ടി തല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
Summary: In the Kattakkada Christian College impersonation case, the police have registered a case against college principal GJ Shaiju as the first accused.The second accused is the SFI leader Visakha who carried out the scam. He has been charged with forgery, fraud and impersonation. The police have registered a case on the complaint of the university registrar.
COMMENTS