High court calls for mitigation investigatin in Jisha & Attingal murder cases
കൊച്ചി: പ്രധാനപ്പെട്ട വധശിക്ഷകള്‍ പുന:പരിശോധിക്കുകയെന്ന സുപ്രധാനനീക്കവുമായി ഹൈക്കോടതി. സംസ്ഥാനത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട കൊലക്കേസുകളായ ജിഷ കേസ്, ആറ്റിങ്ങല്‍ ഇരട്ടക്കൊല എന്നീ കേസുകളിലെ പ്രതികളുടെ വധശിക്ഷയാണ് ഹൈക്കോടതി പുന:പരിശോധിക്കാനൊരുങ്ങുന്നത്. സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദ്ദേശപ്രകാരമാണ് നടപടി.
ഇതിന്‍പ്രകാരം ജിഷ കേസ്, ആറ്റിങ്ങല്‍ ഇരട്ടക്കൊല എന്നീ കേസുകളിലെ പ്രതികളുടെ സ്വഭാവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ജയില്‍ വകുപ്പിനോട് ആവശ്യപ്പെട്ടു. ഇതിലൂടെ പ്രതികളുടെ സാമൂഹിക - സാമ്പത്തിക സാഹചര്യം, മാനസികനില, അനുഭവിച്ച പീഡനം എന്നിവ കോടതി പരിശോധിക്കും.
അതിനുശേഷമാണ് കേസില്‍ പുന:പരിശോധന ആവശ്യമാണോയെന്ന് തീരുമാനിക്കുക. ജിഷ കൊലക്കേസ് പ്രതി മുഹമ്മദ് അമീറുള്‍ ഇസ്ലാം വിയ്യൂര്‍ ജയിലിലും ആറ്റിങ്ങല്‍ ഇരട്ടരക്കൊലക്കേസ് പ്രതി നിനോ മാത്യു പൂജപ്പുര ജയിലിലുമാണുള്ളത്.
Keywords: High court, Mitigation investigation, Jisha & Attingal murder cases
COMMENTS