Health department report about dr. Vandana Das murder
കൊല്ലം: ഡോ. വന്ദന ദാസ് കൊലക്കേസില്‍ പൊലീസിനും ഡോക്ടര്‍മാര്‍ക്കും വീഴ്ചപറ്റിയെന്ന് ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്.
കൊല്ലം ഡെപ്യൂട്ടി സി.എം.ഒ സാജന്‍ മാത്യു തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് പൊലീസും അന്നേ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാരും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരിക്കുന്നത്.
സംഭവം തടയുന്നതില്‍ പൊലീസ് പരാജയപ്പെട്ടുവെന്നും അന്ന് രണ്ട് ഡോക്ടര്‍മാര്‍ക്കു കൂടി ഡ്യൂട്ടി ഉണ്ടായിരുന്നിട്ടും ആശുപത്രിയില്‍ അവര്‍ ഉണ്ടായിരുന്നില്ലെന്നും ഇത് ഗുരുതര വീഴ്ചയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ആക്രമം നടക്കുമ്പോള്‍ പൊലീസ് പുറത്തേക്ക് ഓടി കതക് പുറത്തുനിന്നും അടച്ചതിനാലാണ് പ്രതി അത്യാഹിത വിഭാഗത്തില്‍ കയറി ആക്രമം നടത്തിയതെന്നും ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരും കാര്യമായി ഇടപെട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
ആശുപത്രിയില്‍ സുരക്ഷയ്ക്കായി കൂടുതല്‍ വിമുക്ത ഭടന്മാരെ നിയോഗിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്. അതേസമയം കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്.
Keywords: Dr. Vandana Das, Murder, Police, Doctors, Report
COMMENTS