Fire breaks out on Pawan Kalyan movie set
ഹൈദരാബാദ്: തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ വന്‍ അഗ്നിബാധ. ആളപായമില്ല. സൂപ്പര്‍സ്റ്റാര്‍ പവന്‍ കല്യാണ്‍ നായകനാകുന്ന `ഹരി ഹര വീര മല്ലു' എന്ന ചിത്രത്തിന്റെ ഹൈദരാബാദിലെ ഡുണ്ടിഗല്‍ എന്ന സ്ഥലത്ത് ഒരുക്കിയ സെറ്റിലാണ് തീപിടുത്തമുണ്ടായത്.
തീപിടുത്തത്തില്‍ സെറ്റിന്റെ ഭൂരിഭാഗവും കത്തിനശിച്ചു. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. അപകടം നടക്കുമ്പോള്‍ സെറ്റില്‍ ആരുമില്ലാതിരുന്നതിനാല്‍ ആളപായമുണ്ടായില്ല. വന്‍നാശനഷ്ടമുണ്ടായതിനാല്‍ ഒക്ടോബറില്‍ റിലീസ് നിശ്ചയിച്ചിരുന്നതില്‍ മാറ്റം വരും.
കൃഷ് ജഗര്‍ലമുഡി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ അര്‍ജുന്‍ രാംപാല്‍, നര്‍ഗീസ് ഫഖ്രി, ആദിത്യ മേനോന്‍, പൂജിത പൊന്നാട എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.
Keywords: Fire, Pawan Kalyan, Movie, Set
COMMENTS