Dr. Vandana Das murder case
തിരുവനന്തപുരം: യുവ ഡോക്ടര്‍ വന്ദന ദാസിന്റെ കൊലപാതകം കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. എഫ്.ഐ.ആറിലെ പിഴവുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് തീരുമാനം.
പ്രതി സന്ദീപിന്റെ ഫോണില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് കിട്ടിയിട്ടില്ലെന്നാണ് വിവരം. പ്രതി ആക്രമത്തിനു മുന്‍പ് എടുത്ത വീഡിയോ അയച്ച ആളെയും പൊലീസ് കണ്ടെത്തിയിട്ടില്ല. പ്രതിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യനില മെച്ചപ്പെട്ട ശേഷം ഇയാളെ കസ്റ്റഡിയിലെടുക്കാനാണ് പൊലീസിന്റെ നീക്കം.
അതേസമയം ഡോ.വന്ദനാ ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഐ.എം.എ നടത്തിവന്ന സമരം പിന്‍വലിച്ചു. സംഘടന ഉന്നയിച്ച ആവശ്യങ്ങള്‍ മുഖ്യമന്ത്രി പരിഗണിക്കാന്‍ തയ്യാറായ സാഹചര്യത്തിലാണ് നടപടി.
Keywords: Dr. Vandana Das, Murder, Police, Kollam
COMMENTS