B.J.P leader Sobha Surendran about AI Camera tender
തൃശ്ശൂര്‍: എ.ഐ. കാമറ ഇടപാടില്‍ ടെന്‍ഡര്‍ ഏറ്റെടുത്തത് മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്ത ബന്ധുവാണെന്ന വെളിപ്പെടുത്തലുമായി ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍.
മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാ പിതാവും ബിസിനസുകാരനുമായ പ്രകാശ് ബാബുവിന്റെ ബിനാമിയാണ് കാമറ ടെന്‍ഡര്‍ ഏറ്റെടുത്ത പ്രസാദിയോ കമ്പനിയുടെ ഡയറക്ടര്‍ രാംജിത്.
ഈ വിവരം തെളിയിക്കാനുള്ള രേഖകള്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് നല്‍കുമെന്നും അവര്‍ വ്യക്തമാക്കി. തനിക്ക് ഉറപ്പില്ലാത്ത ഒരു കാര്യവും ഇതുവരെ പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ അവര്‍ ഈ വിഷയത്തില്‍ പ്രതിപക്ഷ നേതാക്കള്‍ ഒളിച്ചുകളിക്കുകയാണെന്നും ആരോപണം ഉന്നയിച്ചു.
Keywords: Sobha Surendran, AI Camera, Tender, CM Pinarayi Vijayan
COMMENTS