തിരുവനന്തപുരം : തമിഴ് നാട്ടിലെ മേഘമല പ്രദേശത്ത് അക്രമം തുടരുന്ന അരിക്കൊമ്പനെ പിടികൂടി താപ്പാന ആക്കുകയായിരുന്നു വേണ്ടതെന്നു വനം മന്ത്രി എ കെ ...
തിരുവനന്തപുരം : തമിഴ് നാട്ടിലെ മേഘമല പ്രദേശത്ത് അക്രമം തുടരുന്ന അരിക്കൊമ്പനെ പിടികൂടി താപ്പാന ആക്കുകയായിരുന്നു വേണ്ടതെന്നു വനം മന്ത്രി എ കെ ശശീന്ദ്രന്‍.
കേരളം ആ വഴിക്കായിരുന്നു ചിന്തിച്ചത്. പക്ഷേ, ഹൈക്കോടതി ഉത്തരവു പ്രകാരമാണ് ആനയെ പിടികൂടി തേക്കടി ഉള്‍വനത്തില്‍ തുറന്നു വിടേണ്ടിവന്നത്. അവിടെ നിന്നാണ് തമിഴ് നാട്ടിലെ മേഘമലയില്‍ ഇപ്പോള്‍ ആന അക്രമം വിതയ്ക്കുന്നത്.
ചിന്നക്കനാല്‍ പ്രദേശത്തെ ജനങ്ങള്‍ക്കുണ്ടായിരുന്ന ആശങ്ക ഇപ്പോള്‍ തമിഴ് നാട്ടിലെ മേഘമലയിലായിരിക്കുന്നു. വന്യമൃഗങ്ങളെ ഉള്‍വനങ്ങളിലേക്ക് അയച്ചതുകൊണ്ട് അവരുടെ സഞ്ചാര സ്വാതന്ത്ര്യം തടയാനാവില്ലെന്നതാണ് ഇപ്പോള്‍ മനസ്സിലാക്കുന്നത്.
ആന പൂര്‍ണ ആരോഗ്യവാനാണ്. അതിനു തെളിവാണ് അത് നിരന്തരം നടത്തുന്ന യാത്ര. എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ ഇത്രയും ദൂരം സഞ്ചരിക്കാന്‍ സാധിക്കില്ല.
പ്രചരിപ്പിക്കപ്പെടുന്നത് പോലെ തമിഴ്നാട്-കേരള സര്‍ക്കാരുകള്‍ പരസ്പര ബന്ധമില്ലാതെയല്ല പ്രവര്‍ത്തിക്കുന്നത്. ആനയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ തമിഴ്നാട് വനംവകുപ്പിനെ കേരളം അറിയിക്കുന്നുണ്ട്.
റേഡിയോ കോളര്‍ സിഗ്‌നല്‍ ഇടയ്ക്ക് നഷ്ടപ്പെടുന്നത് സ്വാഭാവികമാണ്. മൊബൈല്‍ ഉപയോഗിക്കുമ്പോള്‍ ഇടക്കിടെ സിഗ്‌നല്‍ ലഭിക്കാതെ പോകുന്നത് ഏതെങ്കിലും അപകടത്തിന്റെ ലക്ഷണമായി കാണുന്നതില്‍ അര്‍ത്ഥമില്ല.
പരിമിതമായ സൗകര്യങ്ങള്‍ ഉപയോഗിച്ച് അരിക്കൊമ്പനെ നിരീക്ഷിക്കുകയും ശുശ്രൂഷിക്കുകയും രക്ഷിക്കുകയും ചെയ്യുന്നതിന് വനംവകുപ്പ് ഊര്‍ജ്ജിത ശ്രമത്തിലാണെന്നും വനം മന്ത്രി കൂട്ടിച്ചേര്‍ത്തു.
മേഘമലയില്‍ അരിക്കൊമ്പന്‍ തമിഴ് നാട് വനം വകുപ്പിന്റെ വാഹനം നശിപ്പിക്കുകയും വീടുകള്‍ തകര്‍ക്കുകയും ചെയ്തതോടെ അവിടേക്കു വിനോദ സഞ്ചാരികള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പടക്കം പൊട്ടിച്ചും മറ്റും ആനയെ തിരികെ കാടു കയറ്റാനുള്ള ശ്രമത്തിലാണ് തമിഴ് നാട് വനം വകുപ്പ്.
അരിക്കൊമ്പന്‍ പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക്, ദിവസവും കുറഞ്ഞത് 25 കിലോ മീറ്റര്‍ നടക്കുന്ന ആനയെ തേക്കടി വനത്തില്‍ തുറന്നുവിട്ടാല്‍ ഫലമെന്ത്...?
Summary: Tourists have been restricted in Meghmala in Tamil Nadu after the Arikomban, the wild elephant, destroyed a vehicle of the Tamil Nadu Forest Department and destroyed houses. The Tamil Nadu Forest Department is trying to bring the elephant back to the forest by bursting firecrackers.
COMMENTS