Vande Bharat two minute late
തിരുവനന്തപുരം: ട്രയല്‍ ഓട്ടത്തിനിടെ വന്ദേ ഭാരത് ട്രെയിന്‍ രണ്ടു മിനിറ്റ് വൈകിയതിന് റെയില്‍വേ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കണ്‍ട്രോള്‍ വിഭാഗം ഉദ്യോഗസ്ഥന്‍ പി.എല്‍ കുമാറിനെയാണ് ട്രയല്‍ ഓട്ടത്തിനിടെ ട്രെയിന്‍ പത്തു മിനിറ്റ് വൈകിയതിന് ശിക്ഷിച്ചത്.
കഴിഞ്ഞ ദിവസം പിറവത്ത് വേണാട് എക്‌സ്പ്രസിന് ആദ്യ സിഗ്നല്‍ നല്‍കിയതിനാല്‍ വന്ദേ ഭാരത് രണ്ടു മിനിറ്റ് വൈകിയിരുന്നു. ഒരേ സമയത്ത് രണ്ടു ട്രയിനുകളും എത്തിയതിനാല്‍ യാത്രക്കാര്‍ കൂടുതലുള്ള വേണാടിനെ കടത്തി വിടുകയായിരുന്നു. ഇതേതുടര്‍ന്ന് പ്രതീക്ഷിച്ച സമയത്തില്‍ നിന്ന് രണ്ടു മിനിട്ട് വന്ദേഭാരത് വൈകിയതിനാലാണ് നടപടി.
Keywords: Vande Bharat, Late, Suspension, Venad
COMMENTS