Tariq Anwar about K.Mualeedharan issue
ന്യൂഡല്‍ഹി: കെ.മുരളീധരനെ അവഗണിക്കുന്നുയെന്ന ആരോപണത്തില്‍ അടിസ്ഥാനമില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. അതേസമയം നേതാക്കള്‍ ലക്ഷ്മണരേഖ കടക്കരുതെന്നും ഏതെങ്കിലും തരത്തിലുള്ള വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ നേതൃത്വവുമായി സംസാരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാര്‍ട്ടിയാണെന്നും അതിനാല്‍ അഭിപ്രായങ്ങള്‍ പറയാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നേതൃത്വത്തിന് കെ.മുരളീധരന്റെ കാര്യത്തില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് പുന:സംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളും നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Tariq Anwar, K.Mualeedharan, AICC, Loksabha election
COMMENTS