CPM State Secretary MV Govindan underlined that the Silver Line project is essential for Kerala and the party is firmly committed to it
സ്വന്തം ലേഖകന്‍
കണ്ണൂര്‍ : സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തിന് അനിവാര്യമാണെന്നും പാര്‍ട്ടി അതില്‍ ഉറച്ചുനില്ക്കുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അടിവരയിട്ടു പറഞ്ഞു.
ഇന്നല്ലെങ്കില്‍ നാളെ സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാവുക തന്നെ ചെയ്യും. വന്ദേഭാരത് ട്രെയിന്‍ സില്‍വര്‍ ലൈനിന് ബദല്‍ അല്ല്, എം വി ഗോവിന്ദന്‍ കണ്ണൂരില്‍ പറഞ്ഞു.
വന്ദേഭാരത് വന്നോട്ടെ. കെ റെയിലും വന്ദേഭാരതും തമ്മില്‍ ഒരു ബന്ധവുമില്ല. ഇന്നല്ലെങ്കില്‍ നാളെ കെ റെയില്‍ കേരളത്തിന് അനിവാര്യമായി വരും.
കുടുംബശ്രീ യൂണിറ്റിലെ രണ്ട് അമ്മമാര്‍ അപ്പവുമായി പുറപ്പെട്ട് എവിടെയാണോ എത്തേണ്ടത് അവിടെ രണ്ട് രണ്ടര മണിക്കൂറി എത്തി അപ്പവും വിറ്റ് ഉച്ചയൂണ് നേരത്ത് തിരിച്ചെത്തും. അതാണ് സില്‍വര്‍ ലൈന്‍.
എന്നാല്‍, വന്ദേഭാരതില്‍ അപ്പവുമായി പോയാല്‍ രണ്ട് ദിവസം കഴിഞ്ഞേ എത്തൂ. അപ്പോഴേക്കും അപ്പം കേടായിട്ടുണ്ടാവും, ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ പരിഹാസത്തിനു മറുപടിയായി എം വി ഗോവിന്ദന്‍ പറഞ്ഞു.
കേരളത്തെ മൊത്തത്തില്‍ ഒറ്റ നഗരമാക്കുകയാണ് കെ റെയിലിന്റെ ലക്ഷ്യം. ഓരോ ഇരുപത് മിനിറ്റിലും കേരളത്തിന്റെ രണ്ട് ഭാഗത്തേക്കും ട്രെയിന്‍ ഓടും. ഒരു വന്ദേഭാരത് ട്രെയിന്‍ അതിനു പകരമാവില്ല.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ അക്രമങ്ങളാണ് ക്രൈസ്തവര്‍ക്ക് എതിരെ ബി ജെ പി അഴിച്ചു വിട്ടത്. ഇതു തുറന്നുകാണിക്കുകയാണ് സിപിഎം ചെയ്തത്. മതനിരപേക്ഷ ഉള്ളടക്കമുള്ള, ആര്‍എസ്എസിന്റെ വര്‍ഗീയതയെ ചെറുക്കന്‍ കഴിയുന്ന, ജനതയാണ് കേരളത്തിലുള്ളത്.
ക്രിസ്ത്യന്‍ സമുദായത്തെ വശത്താക്കാനുള്ള ശ്രമത്തിലാണ് ബിജെപിയെന്നും ഗോവിന്ദന്‍ ആരോപിച്ചു. ആരെങ്കിലും ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയാല്‍ ക്രിസ്ത്യന്‍ വിഭാഗത്തിനെതിരായ ആക്രമണം അവസാനിക്കില്ല, ഗോവിന്ദന്‍ പറഞ്ഞു.
Summary: CPM State Secretary MV Govindan underlined that the Silver Line project is essential for Kerala and the party is firmly committed to it. If not today, then tomorrow the Silver Line project will be implemented. Vandebharat train is not an alternative to Silver Line, MV Govindan said in Kannur.
COMMENTS