RPF has registered a case for putting up the poster of MP VK Sreekanthan on the Vandebharat Express which was on its way to inaugural trip
ഷൊര്‍ണൂര്‍: കന്നിയാത്രയ്‌ക്കെത്തിയ വന്ദേഭാരത് എക്സ്പ്രസില്‍ വി.കെ ശ്രീകണ്ഠന്‍ എംപിയുടെ പോസ്റ്റര്‍ പതിച്ചതിന് ആര്‍പിഎഫ് കേസെടുത്തു.
യുവമോര്‍ച്ച ഭാരവാഹിയായ ഇ.പി നന്ദകുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആര്‍പിഎഫ് കേസെടുത്തിരിക്കുന്നത്.
ട്രെയിന്‍ സാധനസാമഗ്രികള്‍ നശിപ്പിക്കുക, റെയില്‍വേ സ്റ്റേഷനില്‍ അതിക്രമിച്ചു കടക്കുക, യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഷൊര്‍ണൂര്‍ ആര്‍പിഎഫ് കേസെടുത്തത്.
വന്ദേഭാരത് ഇന്നലെ പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രീകണ്ഠന്റെ ചിത്രങ്ങള്‍ ട്രെയിനിലെ ജനലില്‍ ഒട്ടിക്കുകയായിരുന്നു. ഉടന്‍ തന്നെ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പോസ്റ്ററുകള്‍ നീക്കി.
പോസ്റ്ററുകള്‍ പശ പുരട്ടി ഒട്ടിച്ചതല്ലെന്നും മഴ വെളളത്തില്‍ പോസ്റ്റര്‍ വക്കുക മാത്രമായിരുന്നുവെന്നും വികെ ശ്രീകണ്ഠന്‍ എംപി പറഞ്ഞു.
റയില്‍വേയുടെ ഇന്റലിജന്‍സ് വിഭാഗം അന്വേഷണം നടത്തട്ടെയെന്നും ബിജെപി വ്യാജ പ്രചരണം നടത്തുകയാണെന്നും ശ്രീകണ്ഠന്‍ പറഞ്ഞു.
Summary: RPF has registered a case for putting up the poster of MP VK Sreekanthan on the Vandebharat Express which was on its way to inaugural trip. RPF has registered a case based on a complaint filed by Yuva Morcha office-bearer EP Nandakumar.
COMMENTS