A Malayali died tragically when he was shot during a military encounter in Sudan, where a fierce civil war had broken out. Albert Augustine (48)
ഖാര്‍ട്ടും: രൂക്ഷമായ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ട സുഡാനില്‍ സൈനിക ഏറ്റുമുട്ടലിനിടെ വെടിയേറ്റ് മലയാളിക്കു ദാരുണാന്ത്യം. ആലക്കോട് കാക്കക്കടവ് ആലിവേവലില്‍ ആല്‍ബര്‍ട്ട് അഗസ്റ്റിന്‍ (48) ആണ് കൊല്ലപ്പെട്ടത്.
വിമുക്തഭടനായ ആല്‍ബര്‍ട്ട് അഗസ്റ്റിന്‍ ഇവിടെ ഒരു സെക്യൂരിറ്റി സ്ഥാപനത്തില്‍ മാനേജരായി ജോലി നോക്കുകയായിരുന്നു.
ആറുമാസമായി ആല്‍ബര്‍ട്ട് അഗസ്റ്റിന്‍ സുഡാനിലുണ്ട്. ഏറ്റുമുട്ടലിനിടെ ജനല്‍ വഴി വെടിയുണ്ട അദ്ദേഹത്തിന്റെ ദേഹത്തു വന്നു കൊള്ളുകയായിരുന്നു. സംഭവ സ്ഥലത്തു തന്നെ മരിച്ചു.
ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ ഭാര്യ സൈബല്ലയും ഇളയ മകള്‍ മരീറ്റയും രണ്ടാഴ്ച മുന്‍പ് സുഡാനിലെത്തിയിരുന്നു. ഇവര്‍ സുരക്ഷിതരാണ്. മൂവരും നാട്ടിലേക്കു മടങ്ങാനിരിക്കെയാണ് ആല്‍ബര്‍ട്ട് അഗസ്റ്റിന് വെടിയേറ്റത്.
സുഡാന്‍ സായുധ സേന (എസ് എ എഫ്)യും വിമത അര്‍ദ്ധസൈനിക റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും (ആര്‍ എസ് എഫ്) രാജ്യത്തിന്റെ നിയന്ത്രണത്തിനായി കടുതത്ത പോരാട്ടത്തിലാണ്.
ഇതിനോടനുബന്ധിച്ചു കഴിഞ്ഞ ദിവസങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട വെടിവയ്പ്പിലും അക്രമത്തിലും 56 പേര്‍ കൊല്ലപ്പെട്ടതായി സുഡാനീസ് ഡോക്ടേഴ്സ് യൂണിയന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ശനിയാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ 595 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
ജനങ്ങളോട് വീടുകളില്‍ തന്നെ തുടരാന്‍ സൈന്യം ആവശ്യപ്പെട്ടു. തലസ്ഥാനത്തെമ്പാടും കനത്ത വെടിവയ്പ്പിന്റെ ശബ്ദം കേള്‍ക്കാം.
പ്രധാന വിമാനത്താവളങ്ങളും മറ്റും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ഇരുപക്ഷവും അവകാശപ്പെടുന്നുണ്ട്.
സൈനിക നേതാവ് അബ്ദുല്‍ ഫത്താഹ് ബുര്‍ഹാന്‍, ആര്‍എസ്എഫ് നേതാവ് ജനറല്‍ മുഹമ്മദ് ഹംദാന്‍ ദഗാലോ എന്നിവരുമായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് സംസാരിച്ചു. അക്രമം ഉടന്‍ അവസാനിപ്പിക്കാനും സംഭാഷണത്തിലേക്ക് മടങ്ങാനും ഇരു പക്ഷത്തോടും അദ്ദേഹം ആവശ്യപ്പെട്ടു.
ദീര്‍ഘകാല ഭരണാധികാരി ഒമര്‍ അല്‍-ബഷീറിനെ 2019 ഏപ്രിലില്‍ ബുര്‍ഹാന്‍ പുറത്താക്കിയിരുന്നു.
ആര്‍എസ്എഫിനെ സൈന്യത്തിലേക്ക് സംയോജിപ്പിക്കുന്നതിനെച്ചൊല്ലി ബുര്‍ഹാനും ദഗാലോയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് ഇപ്പോള്‍ തുറന്ന സംഘട്ടനത്തിലേക്കു നയിച്ചിരിക്കുന്നത്.
സായുധ സേന, അതിന്റെ ഫേസ്ബുക്ക് പേജില്‍, ദഗാലോയെ 'വാണ്ടഡ് ക്രിമിനല്‍'
എന്നാണ് പറഞ്ഞിരിക്കുന്നത്. അദ്ദേഹത്തന്റെ സായുധ വിഭാഗത്തെ 'വിമത മിലിഷ്യ' ആയും പ്രഖ്യാപിച്ചിട്ടുണ്ട്.
Summary: A Malayali died tragically when he was shot during a military encounter in Sudan, where a fierce civil war had broken out. Albert Augustine (48) Alekode Kakkadav Alliveval was killed in Sudan.Indian Army Veteran Albert Augustine was working as a manager in a security firm here.
COMMENTS