Lavalin case again in supreme court
ന്യൂഡല്‍ഹി: ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സി.ബി.ഐ ഹര്‍ജിയും, വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള ഹര്‍ജിയുമാണ് ഇന്ന് സുപ്രീംകോടതി പരിഗണിക്കുന്നത്.
ഇരുപത്തിയൊന്നാമത്തെ കേസായി ലിസ്റ്റ് ചെയ്തിട്ടുള്ള ഹര്‍ജികള്‍ ജസ്റ്റിസുമാരായ എം.ആര്‍ ഷാ, മലയാളിയായ സി.ടി രവികുമാര്‍ എന്നിവരുടെ ബെഞ്ചാണ് പരിഗണിക്കേണ്ടത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സി.ബി.ഐയ്ക്ക് വേണ്ടി ഹാജരാകും.
അതേസമയം ഹര്‍ജി പരിഗണിക്കുന്നത് മൂന്നാഴ്ചത്തേക്കു മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് ഊര്‍ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ.ഫ്രാന്‍സിസിന്റെ അഭിഭാഷകന്‍ സുപ്രീംകോടതി റജിസ്ട്രാര്‍ക്ക് കത്തുനല്‍കിയിട്ടുമുണ്ട്.
ഇത് മുപ്പത്തിമൂന്നാമത്തെ തവണയാണ് കേസ് കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. ഓരോ പ്രവശ്യം പരിഗണനയ്ക്ക് വരുമ്പോഴും മാറ്റി വയ്ക്കുകയാണ് പതിവ്. ഇപ്രാവശ്യവും പതിവ് ആവര്‍ത്തിക്കാനാണ് സാധ്യത.
Keywords: Supreme court, Lavalin case, CBI, Today
COMMENTS