Kozhikode train fire case accused arrested
മുംബൈ: കോഴിക്കോട് എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി പിടിയില്‍. മഹാരാഷ്ട്രയില്‍ നിന്നാണ് പ്രതി ഷാരൂഖ് സെയ്ഫി പിടിയിലായത്. കഴിഞ്ഞ ദിവസം കേസില്‍ തീവ്രവാദ ബന്ധമുണ്ടെന്ന വിവരവും പുറത്തുവന്നിരുന്നു.
ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെ പ്രതിയെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് പിടികൂടിയിരിക്കുന്നത്. കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളുടെ സഹായത്തോടെയാണ് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഇയാളെ പിടികൂടിയത്. പ്രതിയുടെ മുഖത്ത് പൊള്ളലേറ്റ പാടുമുണ്ട്.
കേരള പൊലീസ് സംഘം സ്ഥലത്തെത്തി ചോദ്യംചെയ്തശേഷമേ പ്രതിയെ സ്ഥിരീകരിക്കുകയുള്ളൂയെന്നാണ് റിപ്പോര്‍ട്ട്. ട്രെയിന്‍ യാത്രയ്ക്കിടയിലാണ് ഇയാള്‍ പിടിയിലായതെന്നും, മഹാരാഷ്ട്രയിലെ രത്‌നഗിരി ആശുപത്രിയില്‍ നിന്നുമാണ് പിടിയിലായതെന്നും മിശ്ര റപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇയാളെ ഉടന്‍ കേരളത്തിലെത്തിക്കുമെന്നാണ് വിവരം.
Keywords: Kozhikode, Train fire case, Arrest
COMMENTS