High court order about private buses long distance routes
കൊച്ചി: സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര റൂട്ടുകളില്‍ സര്‍വീസ് നടത്താന്‍ അനുമതി നല്‍കി ഹൈക്കോടതി. ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചാണ് ഇത്തരത്തില്‍ ഇടക്കാല ഉത്തരവിറക്കിയത്. സ്വകാര്യ ബസുകള്‍ക്ക് നിലവിലുള്ള പെര്‍മിറ്റ് പുതുക്കുകയുമാവാമെന്ന് കോടതി വ്യക്തമാക്കി.
സ്വകാര്യ ബസുകളുടെ അനധികൃത യാത്ര നിയന്ത്രിക്കാനായി ടിക്കറ്റ് നിരക്കില്‍ വരെ ഇളവു വരുത്തിയ കെ.എസ്.ആര്‍.ടി.സിക്ക് ഈ ഉത്തരവ് വലിയ തിരിച്ചടിയാകും.
140 കിലോമീറ്ററിന് മുകളിലുള്ള പുതുതായി ആരംഭിച്ച ടേക്ക് ഓവര്‍ ബസുകളിലാണ് കഴിഞ്ഞ ദിവസം കെ.എസ്.ആര്‍.ടി.സി ടിക്കറ്റ് നിരക്കില്‍ ഇളവ് വരുത്തിയത്. നിലവില്‍ സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിന് മുകളില്‍ സര്‍വീസ് നടത്താനാവില്ലെന്നായിരുന്നു ഗതാഗതവകുപ്പിന്റെ ഉത്തരവ്.
Keywords: High court, Order, Private bus, Long distance routes
COMMENTS