V.D Satheesan about niyamasabha issue
തിരുവനന്തപുരം: പ്രതിപക്ഷവുമായി യാതൊരു തരത്തിലും അനുരഞ്ജനത്തിനില്ലെന്ന സര്‍ക്കാരിന്റെ ധാര്‍ഷ്ട്യമാണ് നിയമസഭാ നടപടികള്‍ വെട്ടിച്ചുരുക്കേണ്ടതായി വന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
നിയമസഭയുടെ ചരിത്രത്തിലാദ്യമായല്ല പ്രതിപക്ഷം നടുത്തളത്തില്‍ സത്യാഗ്രഹമിരിക്കുന്നതെന്ന് ഓര്‍മ്മപ്പെടുത്തിയ പ്രതിപക്ഷനേതാവ് അത്തരത്തിലുള്ള മന്ത്രിമാരുടെയും സ്പീക്കറുടെയും പ്രസ്താവനകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു.
1975 ല്‍ ഇ.എം.എസിന്റെ നിര്‍ദ്ദേശപ്രകാരം പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ സത്യാഗ്രഹമിരുന്നിട്ടുണ്ടെന്നും 2011 ല്‍ വി.സ് അത്തരത്തില്‍ സമരം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സഭ തന്റെ തീരുമാനമനുസരിച്ചേ നടക്കുകയുള്ളൂവെന്ന മുഖ്യമന്ത്രിയുടെ ധിക്കാരത്തിനു മുന്നില്‍ കീഴടങ്ങില്ലെന്നും സംസ്ഥാനത്ത് എം.എല്‍.എ മാര്‍ക്ക് പോലും നീതി കിട്ടാത്ത അവസ്ഥയാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
Keywords: V.D Satheesan, Niyamasabha, CM, MLA
COMMENTS