Sheeba Shyamaprasad passes away
തിരുവനന്തപുരം: സംവിധായകന്‍ ശ്യാമപ്രസാദിന്റെ ഭാര്യയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഉദ്യോഗസ്ഥയുമായ ഷീബ ശ്യാമപ്രസാദ് (59) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച രാത്രിയിലായിരുന്നു അന്ത്യം.
വളരെ നാളുകളായി അര്‍ബുദരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം ബുധനാഴ്ച ഉച്ച കഴിഞ്ഞ് 3.30 ന് തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും.
വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തിയാണ് ഷീബ. ദൂരദര്‍ശനിലെ ആദ്യകാല അനൗണ്‍സറായിരുന്നു. നിരവധി പരിപാടികളുടെ അവതാരകയും പ്രൊഡ്യൂസറും നര്‍ത്തകിയുമായിരുന്നു. പരസ്യസംവിധായകനും നിര്‍മ്മാതാവുമായ വിഷ്ണു ശ്യാമപ്രസാദ്, ശിവകാമി എന്നിവരാണ് മക്കള്‍.
Keywords: Sheeba Shyamaprasad, Cancer, Thiruvananthapuram
COMMENTS