Sexual assault against lady at Thiruvananthapuram
തിരുവനന്തപുരം: തിരുവനന്തപുരത്ത് നടുറോഡില്‍ വീണ്ടും 49 കാരിക്കെതിരെ ലൈംഗികാതിക്രമം. വഞ്ചിയൂരില്‍ മൂലവിളാകം ജംഗ്ഷനില്‍ വച്ചാണ് ഇവരെ അഞ്ജാതന്‍ അതിക്രൂരമായി ആക്രമിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 11 മണിയോടെ മരുന്നു വാങ്ങാനായി ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ എത്തി മടങ്ങിയ സ്ത്രീക്കുനേരെയാണ് ആക്രമണം ഉണ്ടായത്.
സ്‌കൂട്ടറില്‍ യാത്രചെയ്യുകയായിരുന്ന ഇവരെ ബൈക്കില്‍ പിന്തുടര്‍ന്ന ആള്‍ വീടിന്റെ കോമ്പൗണ്ടിലേക്ക് കയറവേ ആക്രമിക്കുകയായിരുന്നു. അയാളില്‍ നിന്നും രക്ഷപ്പെട്ട സ്ത്രീ വീട്ടില്‍ കയറി മകളെ വിവരമറിയിക്കുകയും മകള്‍ ഉടന്‍ തന്നെ പേട്ട പൊലീസില്‍ വിവരമറിയിക്കുകയും ചെയ്‌തെങ്കിലും അവര്‍ യാതൊന്നും ചെയ്തില്ലെന്നും ആരോപണമുണ്ട്. അടുത്ത വീട്ടിലെ രണ്ട് സ്ത്രീകളും ഒരു സ്ഥാപനത്തിലെ സെക്യൂരിറ്റിയും സംഭവം കണ്ടുവെങ്കിലും പ്രതികരിക്കാന്‍ തയ്യാറായില്ല.
മുഖത്തും തലയിലും സാരമായി പരിക്കേറ്റ ഇവരെ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് വിഷയത്തില്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കിയ ശേഷമാണ് പൊലീസ് ഇവരുടെ മൊഴിയെടുത്തതെന്നും ഇവര്‍ ആരോപിക്കുന്നു.
Keywords: Sexual assault, lady, Thiruvananthapuram
COMMENTS