President will reach Kerala tomorrow
കൊച്ചി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി കേരളത്തിലെത്തുന്നു. നാളെ ഉച്ചയ്ക്ക് 1.30 യോടെ രാഷ്ട്രപതി ദ്രൗപദി മുര്‍മു കൊച്ചിയിലെത്തും. തുടര്‍ന്ന് നാവികസേനയുടെ ഐ.എന്‍.എസ് വിക്രാന്ത് സന്ദര്‍ശിക്കും. തുടര്‍ന്ന് 4.20 ന് ഐ.എന്‍.എസ് ദ്രോണാചാര്യയ്ക്ക് രാഷ്ട്രപതിയുടെ ഉയര്‍ന്ന ബഹുമതിയായ നിഷാന്‍ സമ്മാനിക്കും.
16 ന് രാത്രി തിരുവനന്തപുരത്തെത്തുന്ന രാഷ്ട്രപതി 17 ന് രാവിലെ 9.30 ന് ഹെലികോപ്ടറില്‍ കൊല്ലത്ത വള്ളിക്കാവില്‍ അമൃതാനന്ദമയി മഠം സന്ദര്‍ശിച്ച ശേഷം തിരികെ തിരുവനന്തപുരത്തെത്തി കവടിയാര്‍ ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററിലെ കുടുംബശ്രീ പരിപാടിയില്‍ പങ്കെടുത്തശേഷം ഉച്ചയോടെ ലക്ഷദ്വീപിലേക്ക് തിരിക്കും.
Keywords: President, Reach, Kerala, Tomorrow
COMMENTS