Muhammad Faisal's disqualification withdrawn
ന്യൂഡല്‍ഹി: ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ച് ലോക്‌സഭാ സെക്രട്ടേറിയറ്റ്. കോടതികളില്‍ നിന്ന് തുടര്‍ നടപടികള്‍ ഉണ്ടാകുന്നതുവരെ മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിക്കുന്നുയെന്നാണ് ലോക്‌സഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കിയിരിക്കുന്നത്.
വിഷയത്തില്‍ മുഹമ്മദ് ഫൈസലിന്റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നതിന്റെ തൊട്ടു മുന്‍പാണ് ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ അടിയന്തര നടപടി.
വധശ്രമക്കേസില്‍ ലക്ഷദ്വീപ് കോടതി ശിക്ഷിച്ചതിനെ തുടര്‍ന്നാണ് മുഹമ്മദ് ഫൈസലിനെ എം.പി സ്ഥാനത്തു നിന്നും അയോഗ്യനാക്കിയത്. എന്നാല്‍ ലക്ഷദ്വീപ് കോടതിയുടെ വിധിക്കു പിന്നാലെ ഹൈക്കോടതി ഇദ്ദേഹത്തിന്റെ ശിക്ഷ തടഞ്ഞിരുന്നു.
എന്നാല്‍ ഹൈക്കോടതി ഇടപെട്ടതിന് ശേഷവും അദ്ദേഹത്തിന് എം.പി സ്ഥാനം തിരിച്ചുകിട്ടിയിരുന്നില്ല. തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ സുപ്രീംകോടതി വിഷയത്തില്‍ ഇടപെടുന്നതിന് തൊട്ടു മുന്‍പ് അദ്ദേഹത്തിന് എം.പി സ്ഥാനം തിരിച്ചുകിട്ടുകയായിരുന്നു.
Keywords: Muhammad Faisal, MP, Disqualification, Withdrawn


COMMENTS