Karnataka police register case against Vijesh Pillai
ബെംഗളുരു: സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ വിജേഷ് പിള്ളയ്‌ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കര്‍ണാടക പൊലീസ്. കെആര്‍ പുര പൊലീസാണ് കേസെടുത്തത്. തുടര്‍ന്ന് സ്വപ്‌നയും വിജേഷ് പിള്ളയും കണ്ടുമുട്ടിയ ഹോട്ടലില്‍ സ്വപ്നയുമായി തെളിവെടുപ്പ് നടത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
ഹോട്ടലില്‍ വിജേഷ് പിള്ള തന്നെ കണ്ട സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന് പരാതിയില്‍ സ്വപ്ന ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. നേരത്തെ വിജേഷ് പിള്ള മാത്രമാണ് തന്നെ കാണാനെത്തിയതെന്നായിരുന്നു സ്വപ്‌ന പരാതിയില്‍ പറഞ്ഞിരുന്നത്.
എന്നാല്‍ ഹോട്ടലുകാര്‍ മറ്റൊരാള്‍ കൂടി ഇയാള്‍ക്കൊപ്പമുണ്ടെന്നായിരുന്നെന്ന് മൊഴി നല്‍കിയിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിയാണ് വിജേഷ് പിള്ളയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.
Keywords: Swapna Suresh, Karnataka Police, Vijesh Pillai, FIR
COMMENTS