IT raid at E.P Jayarajan's resort
കഴിഞ്ഞ ദിവസം രാവിലെ തുടങ്ങിയ പരിശോധന വൈകുന്നേരം 7.30 വരെ നീണ്ടു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും റിസോര്‍ട്ടില്‍ പരിശോധന നടത്തുമെന്നാണ് വിവരം. നിക്ഷേപകരായ 20 പേരുടെ വിവരങ്ങളടക്കമാണ് ഈ വിഷയത്തില്‍ ഇ.ഡിക്ക് പരാതി ലഭിച്ചിരിക്കുന്നത്.
പാര്‍ട്ടിയിലും ഇ.പി ജയരാജന്റെ റിസോര്‍ട്ട് വിഷയത്തില്‍ പരാതിയുണ്ട്. ഇതു സംബന്ധിച്ച് ഇ.പി പാര്‍ട്ടിയില്‍ നിലപാട് വ്യക്തമാക്കിയെങ്കിലും പാര്‍ട്ടി ഇതുവരെ വ്യക്തമായ തീരുമാനമെടുത്തിട്ടില്ല.
അതിനു മുന്‍പു തന്നെ ആദായ നികുതി വകുപ്പും ഇ.ഡിയും റിസോര്‍ട്ടില്‍ പിടിമുറുക്കുന്നത് ശ്രദ്ധേയമാണ്. എം.വി ഗോവിന്ദന്‍ നയിക്കുന്ന പ്രതിരോധ യാത്രയില്‍ ഇ.പി പങ്കെടുക്കാതെ മാറി നില്‍ക്കുന്നതു തന്നെ റിസോര്‍ട്ട് വിഷയത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കാത്തതുകൊണ്ടാണ്.
Keywords: E.P Jayarajan, IT, Raid, Resort
COMMENTS