Highcourt disqualified Devikulam MLA A.Raja
കൊച്ചി: ദേവികുളം എം.എല്‍.എ എ.രാജയെ അയോഗ്യനാക്കി ഹൈക്കോടതി. ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പു ഫലം ഹൈക്കോടതി റദ്ദാക്കി. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡി.കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. പട്ടികജാതി - പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ട ആളല്ല രാജയെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
അതേസമയം തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ കോടതി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന ഡി.കുമാറിന്റെ വാദം അംഗീകരിച്ചില്ല. 2021 ല്‍ 7848 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എ.രാജ ദേവീകുളത്ത് വിജയിച്ചത്.
ഇതോടെ എല്‍.ഡി.എഫിന്റെ അംഗബലം 98 ആയി കുറഞ്ഞു. നിയമസഭാ സമ്മേളനം നടന്നുകൊണ്ടിരിക്കുന്ന വേളയില്‍ ഹൈക്കോടതിയുടെ ഈ വിധി സര്‍ക്കാരിന് നിര്‍ണായകമാകും.
Keywords: High court, Devikulam MLA, Disqualified
COMMENTS