Mar Joseph Powathil passed away
കോട്ടയം: ചങ്ങനാശേരി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തില്‍ (92) അന്തരിച്ചു.വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
1962 ഒക്ടോബര്‍ മൂന്നിന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 1985 നവംബര്‍ അഞ്ചിന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പായി നിയമിതനായി. 1986 ജനുവരി 17 ന് സ്ഥാനാരോഹണം. തുടര്‍ന്ന് 22 വര്‍ഷത്തോളം സഭയെ നയിച്ചു.
ക്രൗണ്‍ ഓഫ് ദ ചര്‍ച്ച് എന്നാണ് സഭാപിതാക്കന്മാര് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. 1993 മുതല്‍ 96 വരെ കെ.സി.ബി.സി പ്രസിഡന്റും 1994 മുതല്‍ 1998 വരെ സി.ബി.സി.ഐ പ്രസിഡന്റുമായിരുന്നു. 2007 മാര്‍ച്ച് 19 ന് അദ്ദേഹം വിരമിച്ചു.
Keywords: Mar Joseph Powathil, Former arch bishop
COMMENTS