തിരുവനന്തപുരം: പ്രധാനമന്ത്രി വരുമ്പോള്‍ കാഴ്ചവയ്ക്കാന്‍ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെ ബി.ജെ.പിയില്‍ ചേര്‍ക്കുമെന്ന് പറഞ്ഞ് പെരുമ്പറ കൊട്ടിയ...
തിരുവനന്തപുരം: പ്രധാനമന്ത്രി വരുമ്പോള്‍ കാഴ്ചവയ്ക്കാന്‍ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെ ബി.ജെ.പിയില്‍ ചേര്‍ക്കുമെന്ന് പറഞ്ഞ് പെരുമ്പറ കൊട്ടിയവര്‍ക്ക് കിട്ടിയത് ക്ലാവുപിടിച്ച ഓട്ടുപാത്രങ്ങളെയെന്ന് പരിഹസിച്ച് കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റ് എം.എം ഹസന്‍.
മുന്‍ മന്ത്രി, മുന്‍ എം പി, മുന്‍ എം എല്‍ എ തുടങ്ങിയവര്‍ ബി ജെ പിയിലെത്തും എന്നായിരുന്നു സംഘപരിവാര്‍ ശക്തികളും സി പി എമ്മും ഒരുപോലെ പ്രചരിപ്പിച്ചിരുന്നത്. 2021ല്‍ യു ഡി എഫ് തോറ്റപ്പോള്‍ കോണ്‍ഗ്രസ് അടപടലം ബി ജെ പിയിലേക്ക് എന്നായിരുന്നു പ്രചാരണം. അന്നു മുതല്‍ വിവിധതരം പാക്കേജുകളുമായി ഇവര്‍ നടത്തിയ ഭഗീരഥ പ്രയത്നമെല്ലാം വിഫലമായെന്നും ഹസന്‍ പരിഹസിച്ചു.
ബിജെപിയുടെ കൂടെ പോകാന്‍ ഒരാളുപോലും ഇല്ലായിരുന്നു. കാലഹരണപ്പെട്ട ഇവര്‍ക്ക് പാര്‍ട്ടിയിലോ ജനങ്ങളുടെ ഇടയിലോ ഒരു സ്ഥാനവും ഇല്ല. പ്രധാനമന്ത്രി വരുമ്പോള്‍ കണ്ണുകിട്ടാതിരിക്കാന്‍ ഇവരെ മുന്നില്‍ നിര്‍ത്താമെന്നും ഹസന്‍ പരിഹസിച്ചു.
കാറ്റുപോയ ബലൂണ്‍പോലെ കിടക്കുന്ന ബി.ജെ.പിക്ക് കേരളത്തില്‍ പ്രസക്തിയുണ്ടാക്കാനുള്ള ക്വട്ടേഷന്‍ പിടിച്ചിരിക്കുന്നത് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇപി ജയരാജനാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തില്‍ ക്വട്ടേഷന്‍ പരിശീലനം കഴിഞ്ഞ ജയരാജന്‍ ഇപ്പോള്‍ റിക്രൂട്ട്മെന്റ് ഏജന്‍സി തുടങ്ങിയിരിക്കുകയാണെന്നും ഹസന്‍ പരിഹസിച്ചു.
Key words: M.M Hassan, BJP, Congress
COMMENTS