Fire again at Brahmapuram waste plant. It is believed that the current fire may be due to the previous fire was not fully extinguished
സ്വന്തം ലേഖകന്‍
കൊച്ചി: കൊച്ചി നിവാസികളുടെ മനസ്സമാധാനം കെടുത്തിക്കൊണ്ട്, ബ്രഹ്മപുരം മാലിന്യ പ്‌ളാന്റില്‍ വീണ്ടും തീപിടിത്തം. നേരത്തേയുണ്ടായിരുന്ന തീ പൂര്‍ണമായും അണയാതിരുന്നതാവാം ഇപ്പോഴത്തെ തീപിടിത്തത്തിനു കാരണമെന്നാണ് കരുതുന്നത്.
സെക്ടര്‍ ഒന്നിലാണ് തീപിടിത്തം. അഗ്നിരക്ഷാ സേന സ്ഥലത്തു തന്നെ തമ്പടിച്ചിരുന്നതിനാല്‍ സമയോചിതമായി ഇടപെടാനായിട്ടുണ്ട്. തീ ഇപ്പോള്‍ നിയന്ത്രണ വിധേയമാണെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു. കൂടുതല്‍ ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നു.
110 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന മാലിന്യ പ്‌ളാന്റിലെ ഏതാണ്ട് വലിയൊരു ഭാഗം പ്‌ളാസ്റ്റിക് മാലിന്യങ്ങളുടെ മലയാണ്. ഇതിലുണ്ടായ തീപിടിത്തം 11 ദിവസം കൊണ്ടാണ് നിയന്ത്രണ വിധേയമാക്കാനായത്. കൊച്ചിയിലെ അശ്രദ്ധയുടെ പേരില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ കഴിഞ്ഞ ദിവസം കോര്‍പറേഷന് 100 കോടി രൂപ പിഴ ചുമത്തിയിരുന്നു.
വീണ്ടും തീപിടിത്തമുണ്ടായത് സ്ഥലവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കടുത്ത ചൂടിനൊപ്പം പുക കൂടി ഉയരുന്നതോടെ ജീവിതം സാദ്ധ്യമാവാത്ത സ്ഥിതിയാണ് ഇവിടെ.
COMMENTS