Covid cases cross 3000
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും വര്‍ദ്ധിക്കുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3000 ത്തിലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 31 ന് ശേഷം ഇതാദ്യമായാണ് ഇത്രയധികം കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഡല്‍ഹിയില്‍ പ്രതിദിന കോവിഡ് കേസുകള്‍ 300 കടന്നു. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ അടിയന്തര യോഗം വിളിച്ചു. ഡല്‍ഹി ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജിന്റെ നേതൃത്വത്തില്‍ വിദഗ്ദ്ധ ഡോക്ടര്‍മാരും ആരോഗ്യ വിദഗ്ദ്ധരും പങ്കെടുക്കുന്ന യോഗം ഇന്ന് നടക്കും.
Keywords: Covid, Active cases, 3000, New Delhi
COMMENTS