C.M Raveendran in ED office on second day
കൊച്ചി: തുടര്‍ച്ചായായ രണ്ടാം ദിവസവും മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇ.ഡി ചോദ്യം ചെയ്യുന്നു. ഇന്നലെ പത്തര മണിക്കൂറോളം സി.എം രവീന്ദ്രനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ഉടന്‍ തന്നെ വീണ്ടും ചോദ്യംചെയ്യുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും ഇത്രവേഗം വിളിപ്പിക്കുമെന്ന് സൂചന ഉണ്ടായിരുന്നില്ല.
കള്ളപ്പണക്കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടാമത്തെ പ്രബലനെയാണ് ഇ.ഡി ഇപ്പോള്‍ വിളിപ്പിച്ചിരിക്കുന്നത്. സി.എം രവീന്ദ്രനെതിരെ സ്വപ്ന സുരേഷ് നല്‍കിയിരിക്കുന്ന ശക്തമായ മൊഴിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് രണ്ടാം ദിവസവും ചോദ്യംചെയ്യുന്നത്. കഴിഞ്ഞ ദിവസം ഇയാള്‍ ചോദ്യംചെയ്യലിനോട് സഹകരിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ലൈഫ് മിഷന് കോഴയുമായി ബന്ധപ്പെട്ട എല്ലാ വഴിവിട്ട നടപടികളും മുഖ്യമന്ത്രിയുടെ അസി. പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്റെ അറിവോടെയാണെന്ന സ്വപ്നയുടെ മൊഴിയും ഇതുമായി ബന്ധപ്പെട്ട് രവീന്ദ്രന്റെ പേര് പരാമര്‍ശിച്ച് സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്സാപ്പ് ചാറ്റും മുന്‍ നിര്‍ത്തിയാണ് ഇഡി ഇയാളെ രണ്ടാം ദിവസവും ചോദ്യം ചെയ്യുന്നതെന്നാണ് സൂചന.
Keywords: ED, C.M Raveendran, Second day, Questioning
COMMENTS