Attukal Pongala
തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് ഇന്ന് ഉച്ചമുതല്‍ തലസ്ഥാന നഗരിയില്‍ ഗാതഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഉച്ചയ്ക്ക് രണ്ടു മണിമുതല്‍ നാളെ വൈകുന്നേരം വരെ ചരക്കു വാഹനങ്ങള്‍, ഹെവി വാഹനങ്ങള്‍ എന്നിവ നഗരത്തില്‍ പ്രവേശിപ്പിക്കില്ല.
പൊലീസ് ക്രമീകരിച്ചിരിക്കുന്ന വിവിധ ഗ്രൗണ്ടുകളില്‍ വാഹനം പാര്‍ക്കു ചെയ്യണമെന്നും ഫുഡ്പാത്തില്‍ പൊങ്കാല അടുപ്പുകള്‍ കൂട്ടാന്‍ അനുവദിക്കില്ലെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.
നാളെ രാവിലെ 10.30യ്ക്കാണ് പൊങ്കാല അടുപ്പില്‍ ശ്രീകോവിലില്‍ നിന്നും പകരുന്നദീപം തെളിയിക്കുന്നത്. തുടര്‍ന്ന് വലിയ തിടപ്പള്ളിയില്‍ പകര്‍ന്ന ശേഷം വലിയ മേല്‍ശാന്തി ദീപം സഹമേല്‍ശാന്തിമാര്‍ക്ക് കൈമാറും. ഉച്ചകഴിഞ്ഞ് രണ്ടരയ്ക്കാണ് പൊങ്കാല നിവേദിക്കുന്നത്.
Keywords: Attukal Pongala, Traffic restriction, Today
COMMENTS