Actor Innocent's funeral on Tuesday
കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച നടനും മുന്‍ എം.പിയുമായ ഇന്നസെന്റിന്റെ സംസ്‌കാരം ചൊവ്വാഴ്ച രാവിലെ നടക്കും. നാളെ രാവിലെ പത്തു മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിലാണ് സംസ്‌കാരം നടക്കുക.
ഇന്നു രാവിലെ എട്ടു മണി മുതല്‍ കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്നു മണി വരെ ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് വൈകിട്ട് അദ്ദേഹത്തിന്റെ ഇരിങ്ങാലക്കുടയിലെ വീട്ടില്‍ എത്തിക്കും.
അര്‍ബുദം, കോവിഡ് തുടങ്ങിയ അസുഖങ്ങളെ തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പാണ് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാവുകയും ഞായറാഴ്ച രാത്രി 10.30 യോടെ മരണം സംഭവിക്കുകയുമായിരുന്നു. ദീര്‍ഘകാലം താരസംഘടന അമ്മയുടെ പ്രസിഡന്റായിരുന്ന പ്രിയനടനെ അവസാനമായി കാണാന്‍ കടവന്ത്രയിലെ സ്റ്റേഡിയത്തിലേക്ക് താരങ്ങളുടെ ഒഴുക്ക് തുടരുകയാണ്.
Keywords: Innocent, Funeral, Tuesday, Iringalakkuda
COMMENTS