Actor Bala was admitted to Amrita Medical College Hospital in Kochi due to liver disease. The hospital authorities have not commented on his health
സ്വന്തം ലേഖകന്‍
കൊച്ചി: കരള്‍ രോഗത്തെ തുടര്‍ന്ന് നടന്‍ ബാലയെ കൊച്ചിയിലെ അമൃത മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അദ്ദേഹത്തിന്റെ ആരോഗ്യ നിലയെക്കുറിച്ച് ആശുപത്രി അധികൃതര്‍ പ്രതികരിച്ചിട്ടില്ല. വൈകുന്നേരത്തോടെ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
ബാലയെ നടന്‍ ഉണ്ണി മുകുന്ദന്‍ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചു. ജീവന്‍ രക്ഷാ മരുന്നുകള്‍ നല്കിയിട്ടുണ്ടെന്നും മരുന്നുകളോടു ശരീരം പ്രതികരിക്കുമോ എന്നറിയാന്‍ 48 മണിക്കൂര്‍ വരെ എടുക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതായി ഒപ്പമുണ്ടായിരുന്ന നിര്‍മാതാവ് ബാദുഷ പറഞ്ഞു.
ബാല ഗുരുതരാവസ്ഥയിലാണെന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നും നടന്‍ അബോധാവസ്ഥയില്‍ അല്ലെന്നും അദ്ദേഹവുമായി സംസാരിച്ചുവെന്നും ബാദുഷ പറഞ്ഞു.
ഉണ്ണി മുകുന്ദനുമായി അടുത്തിടെ ബാല സിനിമയില്‍ അഭിനയിച്ച പ്രതിഫലം സംബന്ധിച്ചു വലിയ തര്‍ക്കവും ആരോപണ പ്രത്യാരോപണങ്ങളും ഉണ്ടായിരുന്നു. എന്നാല്‍, ബാല ആശുപത്രിയിലാണെന്നറിഞ്ഞപ്പോള്‍ ഉണ്ണി മുകുന്ദന്‍ ഓടിയെത്തുകയായിരുന്നു.
ബാലയുടെ നില ഗുരുരതമാണെന്നും ഐ സി യുവില്‍ കഴിയുന്ന അദ്ദേഹത്തിന് കരള്‍ മാറ്റിവയ്‌ക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടര്‍ ചാനല്‍ റിപ്പോര്‍ട്ടു ചെയ്തു. ബാലയുടെ നില അതീവ ഗുരുതരമാണെന്ന് ഒരു യു ട്യൂബ് ചാനലും റിപ്പോര്‍ട്ടു ചെയ്യുന്നു.
കരള്‍ രോഗത്തിന് ഒരാഴ്ച മുന്‍പും ബാല ചികിത്സ തേടിയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. കുറച്ചുനാളായി ബാല ചെന്നെയിലായിരുന്നു. അവിടെനിന്നാണ് കേരളത്തിലേക്കു തിരിച്ചുവന്നത്.
Summary: Actor Bala was admitted to Amrita Medical College Hospital in Kochi due to liver disease. The hospital authorities have not commented on his health condition. There are unconfirmed reports that the medical bulletin will be released later in the evening.
COMMENTS