V.D Satheesan about CMDRF
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലെ അഴിമതി അങ്ങേയറ്റം ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. തീക്കട്ടയില്‍ ഉറുമ്പരിക്കുന്ന അവസ്ഥയാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കുട്ടികള്‍ കുടുക്ക പൊട്ടിച്ചും പാവപ്പെട്ടവര്‍ ആടിനെ വിറ്റും ഒക്കെ സ്വരുക്കൂട്ടി നല്‍കിയ പണമാണ് അപഹരിക്കപ്പെട്ടിരിക്കുന്നത്. ഇതേക്കുറിച്ച് പ്രത്യേക അന്വേഷണസംഘത്തെ വച്ച് അന്വേഷിച്ചില്ലെങ്കില്‍ പ്രളയഫണ്ടിന്റെ അവസ്ഥയാകും ഉണ്ടാകാന്‍ പോകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രളയഫണ്ട് തട്ടിപ്പില്‍ പാര്‍ട്ടിക്കാരെ സംരക്ഷിച്ചതിന്റെ ഫലമാണ് ഇപ്പോള്‍ കാണുന്നതെന്നും ദുരിതാശ്വാസഫണ്ട് അഴിമതി പ്രതിപക്ഷം കൃത്യമായി നിരീക്ഷിക്കുമെന്നും ആരെയും രക്ഷപ്പെടാന്‍ അനുവദിക്കുകയില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടില്‍ ഉദ്യോഗസ്ഥരുടെ ഇടപെടലും ഏജന്റുമാരെ വച്ച് പണം തട്ടുന്നതും അടക്കമുള്ള വാര്‍ത്ത പുറത്തുവന്നത്. അതിനു പിന്നാലെ ഇതു സംബന്ധിച്ച് നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നു വരുന്നത്.
മരണമടഞ്ഞവരുടെ പേരില്‍ വരെ തട്ടിപ്പ് നടത്തിയതായാണ് പുറത്തുവരുന്നത്. ഇതേതുടര്‍ന്ന് വിജിലന്‍സ് സംസ്ഥാനത്തെ വിവിധ കളക്ട്രേറ്റുകളില്‍ മിന്നല്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.
Keywords: V.D Satheesan, CMDRF, Vigilance, Agent
COMMENTS