Singer Vani Jayaram passes away
ചെന്നൈ: ഗായിക വാണി ജയറാം (77) അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. അടുത്തിടെ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.
തമിഴ്, തെലുഗു, കന്നട, മലയാളം, മറാത്തി, ഹിന്ദി തുടങ്ങി ഇരുപതോളം ഇന്ത്യന്‍ ഭാഷകളിലായി പതിനായിരത്തിലേറെ ഗാനങ്ങള്‍ അവര്‍ ആലപിച്ചിട്ടുണ്ട്. മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം മൂന്നു തവണ വാണി ജയറാമിനെ തേടിയിട്ടുണ്ട്.
ഗുജറാത്ത്, ഒറീസ, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ മികച്ച പിന്നണി ഗായികയ്ക്കുള്ള അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
സംഗീത സംവിധായകന്‍ സലില്‍ ചൗധരിയാണ് വാണി ജയറാമിനെ സ്വപ്‌നം എന്ന ചിത്രത്തിലെ `സൗരയൂഥത്തില്‍ പിറന്നൊരു കല്യാണ സൗഗന്ധികമാണീ ഭൂമി..' എന്ന പാട്ടിലൂടെ മലയാളത്തിലെത്തിച്ചത്.
തുടര്‍ന്ന് അവര്‍ പാടിയ പാട്ടുകളെല്ലാം തന്നെ ഹിറ്റുകളായിരുന്നു. സംഗീത സ്‌നേഹിയും സിത്താര്‍ വിദഗ്ദ്ധനുമായ ജയരാമനാണ് ഭര്‍ത്താവ്. ഇവര്‍ക്ക് കുട്ടികളില്ല.
Keywords: Vani Jayaram, Singer, Passes away
COMMENTS