Richest Indian tag - Mukesh Ambani overtakes Gautam Adani
മുംബൈ: രാജ്യത്തെ സമ്പന്നരുടെ പട്ടികയില്‍ വീണ്ടും ഒന്നാമതെത്തി മുകേഷ് അംബാനി. ഒരു വര്‍ഷം മുന്‍പ് ഗൗതം അദാനി ഈ സ്ഥാനം പിടിച്ചെടുത്തിരുന്നു. എന്നാല്‍ യു.എസ് നിക്ഷേപ ഗവേഷണസ്ഥാപനമായ ഹിന്‍ഡെന്‍ബര്‍ഗ് ആരോപണം ഉന്നയിച്ചതോടെ അദാനി ഗ്രൂപ്പകളുടെ ഓഹരിവില ഇടിയുകയായിരുന്നു.
ഇതേതുടര്‍ന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്മാന് മുകേഷ് അംബാനി ഒന്നാം സ്ഥാനത്തെത്തുകയായിരുന്നു. ഹിന്‍ഡെന്‍ബര്‍ഗ് ആരോപണങ്ങളെ തുടര്‍ന്ന് അദാനിക്ക് 50 ദിവസത്തിനുള്ളില്‍ 50 മില്യണ്‍ ഡോളറിലേറെ ആസ്തിയില്‍ ഇടിവുണ്ടാകുകയായിരുന്നു.
നിലവില്‍ അദാനിയുടെ ആസ്തി 84 ബില്യണ്‍ യു.എസ് ഡോളറും അംബാനിയുടേത് 84.4 ബില്യണ്‍ ഡോളറുമാണ്. ഇതോടെ നിലവിലെ ലോക സമ്പന്ന പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് ഇപ്പോള്‍ മുകേഷ് അംബാനി.
Keywords: Richest Indian tag, Mukesh Ambani, Gautam Adani
COMMENTS