Opposition party protest in niyamasabha
തിരുവനന്തപുരം: നികുതി വര്‍ദ്ധനവിനെതിരെ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തം. സഭയിലേക്ക് പ്ലക്കാര്‍ഡുമായാണ് പ്രതിപക്ഷ അംഗങ്ങള്‍ എത്തിയത്.
ചോദ്യോത്തരവേള തുടങ്ങിയപ്പോഴേക്കും പ്ലക്കാര്‍ഡ് ഉയര്‍ത്തിയും മുദ്രാവാക്യം വിളിച്ചും അവര്‍ പ്രതിഷേധം തുടങ്ങി. തുടര്‍ന്ന് സഭയുമായി പ്രതിപക്ഷം സഹകരിച്ചെങ്കിലും ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് തീരുമാനം.
ഇന്ധന സെസിനെതിരെ ഒരു വിഭാഗം എം.എല്‍.എമാര്‍ സഭാ കവാടത്തില്‍ സത്യാഗ്രഹമിരിക്കും. പ്രതിപക്ഷത്തിന്റെ സമരപരിപാടികളെക്കുറിച്ച് പ്രതിപക്ഷ നേതാവ് സഭയില്‍ പ്രഖ്യാപനം നടത്തും.
Keywords: Niyamasabha, Opposition, Protest
COMMENTS