Minister about students migration for foreign education
തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഉന്നതപഠനത്തിന് വിദേശരാജ്യങ്ങളില്‍ പോകുന്നതിനെക്കുറിച്ച് പഠിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
വിദ്യാര്‍ത്ഥികള്‍ വിദേശത്തുപോകുന്നതിനെക്കുറിച്ച് പഠിക്കാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനെ ചുമതലപ്പെടുത്തിയതായി മന്ത്രി പറഞ്ഞു. ഇതിന്റെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ തുടര്‍ നടപടികളിലേക്ക് കടക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രതിപക്ഷത്തു നിന്നും മറ്റു പലയിടങ്ങളില്‍ നിന്നും ഇതു സംബന്ധിച്ച് സംസാരം ഉണ്ടാകുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് വീഴ്ച സംഭവിച്ചുവെന്ന് പ്രതിപക്ഷം സഭയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
വിദേശപഠനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ച നടക്കുന്ന സാഹചര്യവും ഉന്നത വിദ്യാഭ്യാസ നിലവാരം മോശമായതിനാലാണ് കുട്ടികള്‍ വിദേശത്തു പോകുന്നതെന്നുമുള്ള പലതവണയായുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങളും പരിഗണിച്ചാണ് നടപടി.
Keywords: R.Bindu, Migration, Students, Foreign education
COMMENTS