Sayeed Akhtar Mirza
തിരുവനന്തപുരം: കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി സയീദ് അക്തര്‍ മിര്‍സ ചുമതലയേല്‍ക്കും. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സ്ഥാനമൊഴിഞ്ഞ പദവിയിലേക്കാണ് അദ്ദേഹമെത്തുന്നത്.
പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ചെയര്‍മാനും പ്രശസ്തനായ സംവിധായകനുമാണ് സയീദ് അക്തര്‍ മിര്‍സ. മുഖ്യമന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസമന്ത്രിയുടെയും ക്ഷണമനുസരിച്ചാണ് അദ്ദേഹം ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനാകുന്നത്.
ഇന്നു തന്നെ കോട്ടയത്ത് പോയി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരുമായും വിദ്യാര്‍ത്ഥികളുമായും ചര്‍ച്ച നടത്തുമെന്ന് സയീദ് അക്തര്‍ മിര്‍സ വ്യക്തമാക്കി.
വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്ന് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചത്.
Keywords: Sayeed Akhtar Mirza, Chairman, K.R Narayanan film institute
COMMENTS