Actress attacked case
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടിക്കു നേരെയുണ്ടായത് അതി ക്രൂരമായ ആക്രമണമെന്ന് ഹൈക്കോടതി. കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ വിലയിരുത്തല്‍. നടിക്കു നേരെയുണ്ടായത് ക്രൂരമായ ആക്രമണമാണെന്നത് നടിയുടെ മൊഴിയില്‍ നിന്നു തന്നെ വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
പള്‍സര്‍ സുനിക്കെതിരെ ചുമത്തിയിട്ടുള്ളത് ക്രൂരമായ കുറ്റകൃത്യമാണെന്നു വിലയിരുത്തിയ കോടതി ജാമ്യഹര്‍ജി വിധി പറയാന്‍ മാറ്റി. കേസിലെ മറ്റെല്ലാ പ്രതികള്‍ക്കും ജാമ്യം ലഭിച്ചുവെന്നും കഴിഞ്ഞ ആറു വര്‍ഷമായിട്ടും തനിക്ക് ജാമ്യം ലഭിച്ചിട്ടില്ലെന്നും കാട്ടിയാണ് പള്‍സര്‍ സുനി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
Keywords: High court, Actress attacked case, Pulsar Suni, Bail


COMMENTS