ED's notice to Sivasanker's Chartered accountant
കൊച്ചി: ലൈഫ് മിഷന്‍ കോഴയിടപാടുമായി ബന്ധപ്പെട്ട് എം.ശിവശങ്കറിന്റെ സുഹൃത്തായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ അയ്യര്‍ക്ക് നോട്ടീസ് അയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നാളെ ചോദ്യംചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം.
അറസ്റ്റിലായ ശിവശങ്കറിന്റെ ചോദ്യംചെയ്യലിലുള്ള നിസഹകരണ മനോഭാവം പൊളിക്കാനായി ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യംചെയ്യനാണ് ഇഡിയുടെ നീക്കം.
ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരം വേണുഗോപാല്‍ സ്വപ്ന സുരേഷിനായി സംയുക്ത അക്കൗണ്ടില്‍ ലോക്കര്‍ തുടങ്ങിയ ശേഷം വിവരം ശിവശങ്കറിനെ അറിയിച്ചിരുന്നതായി സ്വപ്ന മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇത് ശിവശങ്കര്‍ നിഷേധിച്ചതിനെ തുടര്‍ന്നാണ് നടപടി.
Keywords: ED, Sivasankar, Notice, Chartered accountant
COMMENTS