Two lorries with drugs seized in kollam
കൊല്ലം: കരുനാഗപ്പള്ളിയില്‍ ഒരു കോടിയോളം രൂപയുടെ ലഹരി വസ്തുക്കളുമായി രണ്ട് ലോറി പിടിയില്‍. ഒരു കോടി രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്തിയ ലോറികളാണ് പിടികൂടിയത്.
ഇതില്‍ ഒരു ലോറി ആലപ്പുഴയിലെ സി.പി.എം നേതാവിന്റെ പേരിലുള്ളതാണ്. ആലപ്പുഴ നഗരസഭ കൗണ്‍സിലറും ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാനുമായ എ.ഷാനവാസിന്റെ പേരിലുള്ളതാണ് ഒരു ലോറി.
അതേസമയം ലോറി കട്ടപ്പന സ്വദേശി ജയന് വാടകക്ക് നല്‍കിയിരിക്കുകയാണെന്നാണ് ഷാനവാസിന്റെ വിശദീകരണം. വാടകയുടെ കരാര്‍ രേഖകളും ഷാനവാസ് കൈമാറി. എന്നാല്‍ ഇത് വ്യാജമായി ഉണ്ടാക്കിയതാണോയെന്ന് പൊലീസ് സംശയിക്കുന്നു.
വാഹനം പിടിയിലാകുന്നതിന് രണ്ട് ദിവസം മുന്‍പ് ഒപ്പു വച്ചിരിക്കുന്ന രേഖയാണ് ഷാനവാസ് നല്‍കിയത്. ഇതില്‍ കരാറില്‍ ഏര്‍പ്പെട്ടതിന് സാക്ഷികള്‍ ആരുംതന്നെയില്ല. അതിനാല്‍ ഇതില്‍ എ.ഷാനവാസിന്റെ പങ്കിനെക്കുറിച്ചും അന്വേഷിക്കേണ്ടതായുണ്ട്.
രണ്ടാമത്തെ ലോറിയും ആലപ്പുഴ സ്വദേശിയുടേതാണ്. ഇന്നലെ പുലര്‍ച്ചെയാണ് പച്ചക്കറികള്‍ക്കൊപ്പം കടത്താന്‍ ശ്രമിച്ച 98 ചാക്ക് പുകയില ഉത്പന്നങ്ങള്‍ രണ്ട് ലോറികളില്‍ നിന്നായി കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്.
രണ്ടു ലോറികളിലുമായി ഒരു ലക്ഷത്തിഇരുപത്തിയേഴായിരം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. ആലപ്പുഴ കേന്ദ്രീകരിച്ചുള്ള വന്‍ ലഹരിസംഘമാണ് ഇതിനു പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍.
കേരളം ലഹരി മാഫിയകളുടെ പിടിയിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അനുദിനം വന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന നേതാവുതന്നെ സംശയത്തിന്റെ നിഴലിലാകുന്നത് വളരെ ഗൗരവകരമായ കാര്യമാണ്.
Keywords: Two lorries with drugs, CPM leader, Seized
COMMENTS