Telangana government avoid republic day parade
ഹൈദരാബാദ്: ഹൈക്കോടതി ഉത്തരവുണ്ടായിട്ടും റിപ്പബ്ലിക് ദിന പരേഡ് നടത്താതെ തെലങ്കാന സര്‍ക്കാര്‍. ഇത്തവണയും സെക്കന്തരാബാദിലെ പരേഡ് ഗ്രൗണ്ടില്‍ തെലങ്കാന സര്‍ക്കാര്‍ പരേഡ് നടത്തിയില്ല.
രാജ്ഭവനില്‍ ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്രാജന് പതാക ഉയര്‍ത്തിയിരുന്നു. ചീഫ് സെക്രട്ടറിയും ഡി.ജി.പിയുമാണ് സര്‍ക്കാരിനെ പ്രതിനിധീകരിച്ചെത്തിയത്. മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു പരേഡ് ഗ്രൗണ്ടിലെത്തി മരണമടഞ്ഞ സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് മടങ്ങുകയായിരുന്നു.
പരേഡും ഗാര്‍ഡ് ഓഫ് ഓണറും ഉള്‍പ്പെടുത്തി ഇത്തവണ റിപ്പബ്ലിക് ദിന പരിപാടി നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഒഴിവാക്കുകയായിരുന്നു.
Keywords: Republic day parade, Telangana, High court, Order
COMMENTS