Supreme court order about demonetisation
ന്യൂ ഡല്‍ഹി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കേസില്‍ ഭിന്ന വിധിയുമായി സുപ്രീംകോടതി. ജസ്റ്റിസ് ബി.ആര്‍ ഗവായ് നോട്ട് നിരോധനത്തെ ശരിവെച്ചപ്പോള്‍ ജസ്റ്റിസ് ബി.വി നാഗരത്‌നം വിയോജിച്ചു.
ജസ്റ്റിസുമാരായ എസ് അബ്ദുള്‍ നസീര്‍, ബി.ആര്‍ ഗവായ്, എ.എസ് ബൊപ്പണ്ണ, വി.രാമസുബ്രഹ്മണ്യന്‍, ബി.വി നാഗരത്ന എന്നിവര്‍ ഉള്‍പ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നോട്ടു നിരോധനവുമായി ബന്ധപ്പെട്ട് 58 ഹര്‍ജികളാണ് സുപ്രീംകോടതിക്ക് മുന്‍പിലുണ്ടായിരുന്നത്.
നോട്ട് നിരോധനം പോലുള്ള സാമ്പത്തിക കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും കോടതിക്ക് ഇടപെടാനാവില്ലെന്നും ജസ്റ്റിസ് ബിആര്‍ ഗവായ് വ്യക്തമാക്കി.
അതിനാല്‍ തന്നെ നടപടി റദ്ദാക്കാനാവില്ലെന്നും ആവശ്യമെങ്കില്‍ റെഗുലേറ്ററി ബോര്‍ഡുമായി കൂടിയാലോചിച്ച ശേഷം സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും ജസ്റ്റിസ് ബി.ആര്‍ ഗവായ് വ്യക്തമാക്കി.
അതേസമയം അഞ്ചു ജഡ്ജിമാരില്‍ മൂന്നു പേര്‍ ഈ വിധിയോട് വിയോജിപ്പ് പ്രകടിപ്പിച്ചു. നോട്ടു നിരോധനം പോലുള്ള നടപടി എടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനാവില്ലെന്നും റിസര്‍വ് ബാങ്കിന് മാത്രമാണ് ഇതിനുള്ള അധികാരമുള്ളതെന്നും ബി.വി നാഗരത്‌നയുടെ വിധിയില്‍ പറയുന്നു.
Keywords: Supreme court, Order, demonetisation, Central government
COMMENTS