Sania Mirza in tears after losing match
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ പരാജയപ്പെട്ടതിനു പിന്നാലെ വികാരഭരിതയായി സാനിയ മിര്‍സ. മിക്സഡ് ഡബിള്‍സില്‍ ഫൈനലിലെത്തിയ സാനിയ - ബൊപ്പണ്ണ ടീം വിജയപ്രതീക്ഷയിലായിരുന്നു. എന്നാല്‍ അവര്‍ പരാജയപ്പെടുകയായിരുന്നു.
കരിയറിലെ അവസാന ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റില്‍ കിരീടം നേടിയ ശേഷം കളിയില്‍ നിന്നും വിരമിക്കാനായിരുന്നു സാനിയയുടെ ലക്ഷ്യം. എന്നാല്‍ ആ ശ്രമം പരാജയപ്പെട്ടതോടെ മാധ്യമങ്ങള്‍ക്കു മുന്നല്‍ താരം വികാരാധീനയാവുകയായിരുന്നു.
മെല്‍ബണിലാണ് തന്റെ കരിയര്‍ ആരംഭിച്ചതെന്നും ഗ്രാന്‍ഡ് സ്ലാം കരിയര്‍ അവസാനിപ്പിക്കാന്‍ ഇതുപോലൊരു വേദിയില്ലായിരുന്നെന്നും അവര്‍ പറഞ്ഞു. അതേസമയം തന്റെ മകനു മുന്നില്‍ കളിക്കാനാവുമെന്ന് കരുതിയിരുന്നില്ലെന്നും അവര്‍ പറഞ്ഞു.
ഇതോടെ അടുത്ത മാസം നടക്കാനിരിക്കുന്ന ദുബായ് ടെന്നീസ് ചാമ്പ്യന്ഷിപ്പോടുകൂടി കരിയറിനോട് വിടപറയാനാണ് സാനിയയുടെ തീരുമാനം.
Keywords: Sania Mirza, Tears, Match, Grand slam
COMMENTS