തിരുവനന്തപുരം: സംസ്ഥാനത്ത് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ടെക്‌നിക്കല്‍ വിദ്യാലയങ്ങളില്‍ ആയുധ നിര്‍മ്മാണം നടക്കുന്നതായി പൊലീസ് റി...
തിരുവനന്തപുരം: സംസ്ഥാനത്ത് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ടെക്‌നിക്കല്‍ വിദ്യാലയങ്ങളില്‍ ആയുധ നിര്‍മ്മാണം നടക്കുന്നതായി പൊലീസ് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി.
സര്‍ക്കാര്‍ ടെക്‌നിക്കല്‍ വിദ്യാലയങ്ങളിലെ ലാബില്‍ ആയുധ നിര്‍മ്മാണം നടക്കുന്നതായുള്ള പൊലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ചാണ് നടപടി.
പാഠ്യപദ്ധതിയുടെ ഭാഗമായി നടത്തുന്ന ലാബ് പരീക്ഷണങ്ങളില്‍ ആയുധ നിര്‍മ്മാണം നടക്കുന്നതായാണ് പൊലീസ് റിപ്പോര്‍ട്ട്. അതേസമയം ഏതൊക്കെ വിദ്യാലയങ്ങളിലാണ് ഇത്തരം നിര്‍മ്മാണം നടക്കുന്നതെന്ന് റിപ്പോര്‍ട്ടിലില്ല.
Keywords: Police report, Technical college, Lab, Weapon
COMMENTS