Ghulam Nabi Azad loyalists back in to congress
ശ്രീനഗര്‍: ഗുലാം നബി ആസാദിനൊപ്പം കോണ്‍ഗ്രസ് വിട്ട 17 നേതാക്കള്‍ തിരിച്ചെത്തി. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കശമീരിലേക്ക് കടക്കാനിരിക്കെയാണ് കോണ്‍ഗ്രസിന് ആശ്വാസവുമായി നേതാക്കള്‍ തിരികെയെത്തിയത്.
ഗുലാം നബി ആസാദ് മതേതര ചിന്തകള്‍ വെടിയുന്നുയെന്നാരോപിച്ചാണ് നേതാക്കളുടെ മടക്കം. മുന്‍ ജമ്മു കശ്മീര്‍ ഉപമുഖ്യമന്ത്രി താരാചന്ദ് ഉള്‍പ്പടെയുള്ള നേതാക്കളാണ് മടങ്ങിയെത്തിയത്.
ന്യൂഡല്‍ഹി എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ നേതാക്കളെ സ്വീകരിച്ചു. കോണ്‍ഗ്രസ് വിട്ടുപോയത് ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമായിപ്പോയെന്ന് നേതാക്കള്‍ വ്യക്തമാക്കി.
Keywords: Congress, Ghulam Nabi Azad loyalists, Back ,
COMMENTS