Congress stops Bharath Jode Yatra in Jammu Kasmir
ശ്രീനഗര്‍: ജനക്കൂട്ടം ഇരച്ചു കയറിയതിനാല്‍ ഭാരത് ജോഡോ യാത്ര താത്ക്കാലികമായി നിര്‍ത്തിവച്ചു. സുരക്ഷാഭീഷണിയെ തുടര്‍ന്നാണ് നടപടി. ജമ്മു കശ്മീരിലെ ബനിഹാലില്‍ വച്ചാണ് ജനക്കൂട്ടം യാത്രയിലേക്ക് ഇരച്ചുകയറിത്.
വെള്ളിയാഴ്ച രാവിലെയാണ് യാത്ര പുനരാരംഭിച്ചത്. പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും അനുഭാവികള്ക്കുമൊപ്പം ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയും അടങ്ങുന്ന വന്‍ ജനക്കൂട്ടമാണ് രാഹുലിനൊപ്പം അണിചേര്‍ന്നത്.
ഇതേതുടര്‍ന്ന് ബനിഹാലില്‍ വച്ച് യാത്ര താത്ക്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു. നേരത്തെ ഭീകരാക്രമണ സാധ്യതയുള്ളപ്രദേശങ്ങളില് കാറില്‍ സഞ്ചരിക്കണമെന്ന് സുരക്ഷാ ഏജന്‍സികള്‍ രാഹുലിന് മുന്നറിയിപ്പും നല്‍കിയിരുന്നു.
Keywords: Bharath Jode Yatra, Jammu Kasmir, Stops
COMMENTS