Cinema art director Sanal Kumar passes away
കൊച്ചി: കലാസംവിധായകനും പ്രൊഡക്ഷന്‍ ഡിസൈനറുമായ സുനില്‍ ബാബു (50) അന്തരിച്ചു. ഹൃയാഘാതത്തെ തുടര്‍ന്ന് എറണാകുളം അമൃത ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, ബോളിവുഡ് തുടങ്ങിയ ഭാഷകളിലെ സിനിമകളില്‍ കലാസംവിധായകനായി തിളങ്ങിനില്‍ക്കുന്നതിനെടെയാണ് അന്ത്യം.
അനന്തഭദ്രം, പഴശ്ശിരാജ, ഉറുമി, ഛോട്ട മുംബൈ, ആമി, പ്രേമം, കായംകുളം കൊച്ചുണ്ണി, നോട്ട് ബുക്ക്, ബാംഗ്ലൂര്‍ ഡെയ്‌സ് തുടങ്ങിയ ചിത്രങ്ങളുടെ കലാസംവിധായകനാണ്. ഇതില്‍ അനന്തഭദ്രത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
എം.എസ് ധോണി, ഗജിനി, ലക്ഷ്യ, സ്‌പെഷ്യല്‍ ചൗബീസ് തുടങ്ങിയ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു ഇംഗ്ലീഷ് സിനിമയുടെയും കലാ സംവിധാനം നിര്‍വഹിച്ചു.
Keywords: Sunil Babu, Art director, Heart attack
COMMENTS